റാന്നി: പഴവങ്ങാടിക്കര യുപി സ്കൂളിനോടു ചേർന്ന് ബിആർസി ഓട്ടിസം സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം.
ശനിയാഴ്ച രാവിലെ ഒന്പതോടെ പുക ഉയരുന്നതു കണ്ടാണ്് നാട്ടുകാർ തീപിടിത്ത വിവരം അറിഞ്ഞത്. ഉടൻതന്നെ റാന്നി ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഫയലുകൾ എന്നിവ കത്തിനശിച്ചു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു.
ബിആർസി കെട്ടിടത്തിൽ തീപിടിത്തം
10:52 PM Nov 03, 2018 | Deepika.com