വടക്കാഞ്ചേരി: ഫാ. ജോയ് ഫ്രാൻസിസ് എടക്കളത്തൂർ ഗോൾഡൻ ജൂബിലി നിറവിൽ. ജൂബിലിയോടനുബന്ധിച്ച് ഇന്നു രാവിലെ 9.30 ന് തൃശുർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽ സമൂഹബലിയും, തുടർന്ന് ഡോളേഴ്സ് ബസിലിക്ക പ്ലാറ്റിനം ജൂബിലി ഹാളിൽ അനുമോദന യോഗവും സ്നേഹവിരുന്നുംനടക്കും.
ജൂബിലി ആഘോഷത്തിൽ ബിഷപ്പുമാർ, വൈദികർ, സന്യാസിനികൾ, ജനപ്രതിനിധികൾ, വിവിധ ഇടവകളിൽ നിന്നായി നിരവധി പേർ പങ്കെടുക്കും. 2017 ഡിസംബർ 20ന് ആരംഭിച്ച ജൂബിലി ആഘോഷത്തിന്റെ സമാപനമാണ് ഇന്ന് നടക്കുന്നത്. 1941 സെപ്റ്റംബർ 10ന് ലൂർദ് ഇടവകയിലെ എടക്കളത്തൂർ ദേവസി - കൊച്ചു മറിയം ദന്പതികളുടെ മകനായി ജനിച്ചു. 1968 ഡിസംബർ 20ന് മാർ ജോർജ്ആലപ്പാട്ടിൽനിന്നും തിരുപ്പട്ടം സ്വീകരിച്ചു.
കുണ്ട ൂർ, കുഴൂർ, ചേർപ്പ്, മച്ചാട്, കരുമത്ര, മരത്താക്കര, തൃക്കൂർ, പറവട്ടാനി, വേലൂപ്പാടം, അരണാട്ടുകര, ഏനാമാവ്, എരനെല്ലൂർ, എടക്കളത്തൂർ, പാറന്നൂർ, പുല്ലഴി, കോലഴി എന്നീ ഇടവകകളിൽ വികാരിയായും പറപ്പൂർ ഫൊറോന വികാരിയായും അജപാലന ശുശ്രൂഷ നടത്തിയിട്ടുണ്ട ്. ഇപ്പോൾ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽവിശ്രമജീവിതം നയിച്ചു വരികയാണ്. അച്ചന്റെ കുടുംബാംഗങ്ങൾ ഇപ്പോൾ മുണ്ട ൂർ ഇടവകയിലാണ് താമസം.
ഫാ. ജോയ് ഫ്രാൻസിസ് എടക്കളത്തൂരിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഇന്ന്
12:54 AM Nov 03, 2018 | Deepika.com