തിരുനാൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ി

12:54 AM Nov 03, 2018 | Deepika.com
പാ​വ​റ​ട്ടി: പെ​രി​ങ്ങാ​ട് സെന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.10,11 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ തി​രു​നാ​ൾ ദി​നം വ​രെ വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് ന​വ​നാ​ൾ ആ​ച​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി ദി​വ്യ​ബ​ലി ല​ദീ​ഞ്ഞ് നൊ​വേ​ന എ​ന്നി​വ ഉ​ണ്ടായി​രി​ക്കും.

ആ​ഘോ​ഷങ്ങൾ ചു​രു​ക്കി​ സ​മാ​ഹ​രി​ക്കു​ന്ന തു​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെല​വ​ഴി​ക്കും. പ​ത്തിന് വൈ​കീ​ട്ട് ആ​റു മ​ണി​ക്കു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്കും. ഞാ​യ​റാ​ഴ്ച 10.30 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന പൂ​ജ​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് പെ​രി​ങ്ങാ​ട് കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വാ​ർ​ഡ് ദാ​ന​വും ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടായി​രി​ക്കും.
ഫാ​. ജോ​സ​ഫ് പൂ​വ​ത്തൂ​കാ​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​ൻ​സ​ന്‍റ് വാ​ഴ​പ്പി​ള്ളി, വി.​ജെ.​ ബാ​ബു, പി.​എ​ഫ്. പോ​ൾ, ടി.​സി. ജോ​ഷി, എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.