ഒ​ള​രി​ക്ക​ര തി​രു​നാ​ളി​നു കൊ​ടി​യേ​റി

12:54 AM Nov 03, 2018 | Deepika.com
തൃ​ശൂ​ർ: ഒ​ള​രി​ക്ക​ര ലി​റ്റി​ൽ ഫ്ലവ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാനോ​സി​ന്‍റെ​യും തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ഷാ​ജു ഉൗ​ക്ക​ൻ നി​ർ​വ​ഹി​ച്ചു. 11നാ​ണ് തി​രു​നാ​ൾ. എ​ട്ടാം തീയ​തി പ്ര​സു​ദേ​ന്തിവാ​ഴ്ച അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ക്കും. ഒ​ന്പ​തി​നു വൈ​കീ​ട്ട് 5.30നു ​ദി​വ്യ​ബ​ലി​ക്കുശേ​ഷം ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ വി.​കെ. രാ​ജു നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്നു പു​ണ്യ​വ​തി​യു​ടെ കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. പ​ത്തി​നു വൈ​കീ​ട്ട് 4.30ന് ​ദി​വ്യ​ബ​ലി, കൂ​ടു​തു​റ​ക്ക​ൽ, അ​ന്പ് തി​രു​ശേ​ഷി​പ്പ് എഴുന്നള്ളിപ്പ് എ​ന്നി​വ​യും രാ​ത്രി 11ന് ​ഫാ. ബാ​ബു ചേ​ല​പ്പാ​ട​ന്‍റെ സ്മ​ര​ണാ​ർ​ഥ​മു​ള്ള ബാ​ൻ​ഡ് മ​ത്സ​രവും ന​ട​ക്കും.

തി​രു​നാ​ൾദി​വ​സ​മാ​യ 11നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ദി​വ്യ​ബ​ലി, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, വൈ​കീ​ട്ട് നാ​ലി​നു ദി​വ്യ​ബ​ലി​ക്കു ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചി​കി​ത്സാ ധ​ന​സ​ഹാ​യ​വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഷാ​ജു ഉൗ​ക്ക​ൻ അ​റി​യി​ച്ചു. ഇ​ന്നുമു​ത​ൽ വൈ​കീ​ട്ട് ന​വ​നാ​ൾ കു​ർ​ബാ​ന, ല​ദീഞ്ഞ്, നൊ​വേ​ന എ​ന്നി​വ
ഉ​ണ്ടാ​യി​രി​ക്കും.