തൃശൂര്‍: കുമ്പസാരത്തെ അവഹേളിക്കുന്ന ഗവണ്മെന്റ് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയിലെ ലേഖനം പിന്‍വലിച്ച് മാപ്പു പറയണമെന്നു ടീച്ചേഴ്സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം അതിരൂപത ഡയറക്ടര്‍ ഫാ. ആന്റണി ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.ഡി. വിന്‍സന്റ്, ട്രഷറര്‍ ബിജു പി. ആന്റണി, പി.സി. ആനീസ്, കെ.എഫ്. ബാബു, പി.ഡി. ആന്റോ, ജോഫി മഞ്ഞളി തുടങ്ങിയവര്‍ സംസാരിച്ചു.
കുമ്പസാരത്തെ അവഹേളിക്കുന്ന ലേഖനം പിന്‍വലിക്കണം
12:54 AM Nov 03, 2018 | Deepika.com