സർപ്പക്കളം പാട്ടിന് സമാപനമായി
12:54 AM Nov 03, 2018 | Deepika.com
പറപ്പൂർ: നാഗത്താൻകാവ് നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ഒരുമാസമായി നടന്നുവന്ന സർപ്പകളം പാട്ടിന് സമാപനമായി. പരിപാടിയുടെ സമാപന ചടങ്ങ് മാടന്പ് കുഞ്ഞുകുട്ടൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി ട്രഷറർ അഭിലാഷ് മണാളത്ത്, ഭരണസമിതി സെക്രട്ടറി അനിൽകുമാർ, ഭരണസമിതി പ്രസിഡന്റ് മോഹനൻ മണാളത്ത്, ഭരണസമിതി രക്ഷാധികാരിയും ഉൗരാളനുമായ മാധവൻ മണാളത്ത് എന്നിവർ സംസാരിച്ചു. ക്ഷേത്രം തന്ത്രി, ക്ഷേത്ര കുടുംബാംഗങ്ങൾ, മറ്റു ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.