പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു മ​ടി

12:47 AM Nov 03, 2018 | Deepika.com
മാ​ള: പ്ര​ള​യ​ജ​ലം കു​ത്തി​യൊ​ലി​ച്ച് ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.

കോ​ട്ട​മു​റി - കൊ​ട​വ​ത്തു​കു​ന്ന് റോ​ഡ്, ചാ​രു​പ​ടി - ച​ക്കാം​പ​റ​ന്പ് റോ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ള​യ​ത്തി​ൽ പാ​ടെ ത​ക​ർ​ന്ന​ത്. വെ​ള്ള​പ്പാ​ച്ചി​ലി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും സാ​ര​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.നാ​ട്ടു​കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ഇ​വി​ടെ താ​ത്ക്കാ​ലി​ക റോ​ഡ് ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​നാ​കു​ന്ന​വി​ധം റോ​ഡ് ഉ​പ​രി​ത​ലം ത​യാ​റാ​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​മോ താ​ത്കാ​ലി​ക ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും നാ​ളി​തു​വ​രെ​യാ​യി​ട്ടും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.

ഈ ​റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ജ​ന​കീ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജ​ന​ങ്ങ​ൾ.