മാള: സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വിലവിവര പട്ടികയോടൊപ്പം ജീവനക്കാരുടേതായ പ്രതിഷേധ ബോർഡ് സ്ഥാപിച്ചിരിക്കുന്ന നടപടി ശരിയല്ലെന്നു പരാതി.
ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സിഐടിയു നേതൃത്വത്തിലുള്ള സപ്ലൈകോ എംപ്ലോയീസ് യൂണിയനാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഈ ബോർഡ് സൂപ്പർ മാർക്കറ്റിനുള്ളിൽ വിലവിവരപട്ടികയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നു എന്നതാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്.കഴിഞ്ഞ പ്രളയശേഷം സൂപ്പർ മാർക്കറ്റിൽ വെള്ളം കയറി നശിച്ച സാധനങ്ങൾ അലക്ഷ്യമായി പുറത്തിറക്കി ഇട്ടത് ജനങ്ങൾ എടുത്തുകൊണ്ടുപോയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പ്രളയദിവസങ്ങളിൽ ഇവിടേക്കുവന്ന അരി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച നടപടിയും അരി മറിച്ചുവിറ്റുവെന്ന ആരോപണവും ഉയർന്നിരുന്നു.
വിലവിവരപ്പട്ടികയോടൊപ്പം പ്രതിഷേധ ബോർഡ്: നടപടി ശരിയല്ലെന്ന്
12:47 AM Nov 03, 2018 | Deepika.com