ആ​ഗോ​ള മു​സ്ലിം പ​ണ്ഡി​ത​സ​ഭ : ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി പ​ങ്കെ​ടു​ക്കും

12:06 AM Nov 03, 2018 | Deepika.com
മ​ല​പ്പു​റം: ആ​ഗോ​ള മു​സ്ലിം പ​ണ്ഡി​ത സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് ജ​ന​റ​ൽ അ​സം​ബ്ലി​ക്ക് ഇ​ന്നു തു​ർ​ക്കി​യി​ലെ ഇ​സ്തം​ബൂ​ളി​ൽ തു​ട​ക്ക​മാ​കും. ഇ​ന്നു വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം നടക്കും. ആ​റു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഗോ​ള പ​ണ്ഡി​ത പ്ര​തി​നി​ധി സം​ഗ​മ​ത്തി​നു തു​ട​ക്കാ​വു​ക. എ​ട്ടി​നു അ​സം​ബ്ലി സ​മാ​പി​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നു സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ൽ ഉ​ല​മാ കേ​ന്ദ്ര മു​ശാ​വ​റാം​ഗ​വും ദാ​റു​ൽ​ഹു​ദാ ഇ​സ്ലാ​മി​ക് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ൻ​സ​ല​റു​മാ​യ ഡോ.​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി സം​ബ​ന്ധി​ക്കും.

ഇ​സ്ലാ​മി​ക ലോ​ക​ത്തെ മു​സ്ലിം പ​ണ്ഡി​ത​രു​ടെ പ്ര​ധാ​ന​പൊ​തു​വേ​ദി​യാ​ണ് ആ​ഗോ​ള പ​ണ്ഡി​ത സ​ഭ. അ​റ​ബ്, അ​റേ​ബ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മുസ്ലിം പ​ണ്ഡി​ത​ർ പ്ര​തി​നി​ധി​ക​ളാ​യ​സ​ഭ 2004 ലാ​ണ് രൂ​പീ​ക​രി​ച്ച​ത്. സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​നം ഖ​ത്ത​റി​ലാ​ണ്. ശൈ​ഖ് യൂ​സു​ഫ് ഖ​റ​ദാ​വി​യാ​ണ് പ​ണ്ഡി​ത സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ. പ്ര​മു​ഖ സു​ന്നി പ​ണ്ഡി​ത​നും ഇ​സ്ലാ​മി​ക സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലെ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​അ​ലി മു​ഹ്യി​ദ്ദീ​ൻ ഖു​ർ​റ​ദാ​ഗി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. നാ​ലു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് പ​ണ്ഡി​ത​സ​ഭ​യു​ടെ ജ​ന​റ​ൾ അ​സം​ബ്ലി ന​ട​ക്കു​ക.സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി 2012 മു​ത​ൽ ആ​ഗോ​ള മു​സ്ലിം പ​ണ്ഡി​ത​സ​ഭ​യി​ൽ അം​ഗ​മാ​ണ്.