ബാലോത്സവം
12:06 AM Nov 03, 2018 | Deepika.com
മലപ്പുറം: ശിശുദിനം ബാലോത്സവത്തോടനുബന്ധിച്ചു ഏഴിനു രാവിലെ പത്തിനു കുട്ടികളുടെ നേതാക്കൻമാരെ തെരഞ്ഞെടുക്കുന്നതിനു പ്രസംഗ മത്സരവും പത്തിനു മലപ്പുറം സബ് ജില്ലയിലെ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ദേശഭക്തിഗാന മത്സരവും നടത്തും. 11ന് എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾകളായി ചിത്രരചനാ മത്സരവും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു ചിത്രരചനാ മത്സരവും നടത്തും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ മൈലപ്പുറത്തുള്ള ശിശുക്ഷേമ സമിതിയിൽ ഏഴു മുതൽ 14 വരെയാണ് മത്സരം.