നിലന്പൂർ: നിലന്പൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പകൽ വീട് ഇനിമുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. കഴിഞ്ഞ ആറുകൊല്ലമായി ചന്തക്കുന്ന് ബസ് സ്റ്റൻഡിനു സമീപമാണ് പകൽ വീട് പ്രവർത്തിച്ചിരുന്നത്.
ചന്തക്കുന്ന് യുപി സ്കൂളിന്റെ പിറകിലുള്ള പകൽവീടിന്റെ പുതിയ കെട്ടിടം ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എ.ഗോപിനാഥ്, മുംതാസ് ബാബു, സീനിയർ സിറ്റിസണ്‍സ് പ്രസിഡന്റ് മുഹമ്മദ്കുട്ടി, സെക്രട്ടറി യു.ബാലകൃഷ്ണൻ, കുഞ്ഞാലൻഹാജി, ഇ.കെ.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.ി കഴിഞ്ഞ 12 വർഷമായി നിലന്പൂരിൽ സീനിയർ സിറ്റിസണ്‍സിന്റെ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട്.
നിലവിൽ നിലന്പൂർ നഗരസഭയിൽ രണ്ടു പകൽ വീടുകളാണ് പ്രവർത്തിക്കുന്നത്. മുതിർന്ന പൗരൻമാർക്കുള്ള വിശ്രമകേന്ദ്രത്തിനു പുറമെ വിവിധ പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്.
പകൽ വീട് പുതിയ കെട്ടിടത്തിൽ
12:06 AM Nov 03, 2018 | Deepika.com