മലപ്പുറത്തു തൊഴിൽമേള ഇന്ന്
12:05 AM Nov 03, 2018 | Deepika.com
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മലപ്പുറം ഗവണ്മെന്റ് കോളജും സംയുക്തമായി ’പ്രതീക്ഷ 2018’ മെഗാതൊഴിൽ മേള ഇന്നു രാവിലെ ഒന്പതിനു മലപ്പുറം ഗവണ്മെന്റ് കോളജിൽ നടക്കും. മേളയിൽ ജില്ലയിലെ 40 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ 1500ൽപരം ഒഴിവുകളിലേക്കു അഭിമുഖം നടത്തും.ഫോണ് : 04832 734 737.