’ഹൃ​ദ്രോ​ഗ​ത്തി​നു പ്ര​ധാ​ന കാ​ര​ണം അ​മി​താ​ഹാ​ര​വും വ്യാ​യാ​മ​ക്കു​റ​വും’

12:05 AM Nov 03, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മി​താ​ഹാ​ര​വും വ്യാ​യാ​മ​ക്കു​റ​വു​മാ​ണ് ഹൃ​ദ്രോ​ഗ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നു ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നാ​ളെ ന​ട​ക്കു​ന്ന കാ​ർ​ഡി​യോ​ള​ജി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ച​ത്.​ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ, പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ, രോ​ഗ​കാ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കും.​

നാ​ളെ വാ​വാ​സ് മാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​വി​ലെ 11നു ​പ്ര​ശ​സ്ത ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് പ​ദ്മ​ശ്രീ ഡോ. ​മാ​ത്യു സാ​മു​വ​ൽ ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി.​മാ​ർ​ക്കോ​സ്, ഡോ.​സി.​സോ​മ​നാ​ഥ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​മാ​ൻ ഡോ.​മാ​ത്യു​സ് പോ​ൾ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക​ട്ട​റി ഡോ.​ആ​ഷി​ഖ് ശ​ശി​ധ​ര​ൻ, ഡോ.​എ​ൻ.​ശ്യം, പ​ദ്മ​ശ്രീ ഡോ. ​വി​ജ​യ​രാ​ഘ​വ​ൻ, ഡോ.​ആ​ർ.​ജെ. മാ​ഞ്ഞൂ​രാ​ൻ, ഡോ.​കെ.​വേ​ണു​ഗോ​പാ​ൽ, ഡോ.​ജ​ഗ​ൻ മോ​ഹ​ൻ ത​ര​ക​ൻ, ഡോ.​കെ.​എ.​ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ക്കും.ഡോ.​കെ.​പി ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​രാ​ജീ​വ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സോ.​കെ.​പി.​മാ​ർ​ക്കോ​സ്, ഡോ.​മാ​ത്യു​സ് പോ​ൾ, ഡോ.​ആ​ഷി​ക് ശ​ശി​ധ​ര​ൻ, മൗ​ലാ​നാ ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ രാം​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.