എംഇഎ കോളജിൽ ശിൽപ്പശാല
12:05 AM Nov 03, 2018 | Deepika.com
പെരിന്തൽമണ്ണ: സാന്പത്തിക വളർച്ചയിൽ ഭൗതിക സ്വത്തവകാശങ്ങളുടെ നിലവിലെ വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി പെരിന്തൽമണ്ണ എംഇഎ എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റ് ശിൽപശാല നടത്തി. പി.പി.എ സഗീർ മുഖ്യാഥിതിയായിരുന്നു. ഡോ. ജി.രമേശ് അധ്യക്ഷത വഹിച്ചു. കോളജ് അഡ്മിനിസ്ട്രേഷൻ മാനേജർ സി.കെ സുബൈർ, ഡയറക്ടർ പ്രഫ. ഡോ. വി.എച്ച് അബ്ദുൾസലാം, വൈസ്പ്രിൻസിപ്പൽ പ്രഫ. ഹനീഷ് ബാബു, ഡീൻ പ്രഫ. ശ്രീറാം എന്നിവർ സംസാരിച്ചു. ഫെബിൻ ജെയിംസ് തുടങ്ങിയവർ ക്ലാസെടുത്തു. പ്രഫ. ഹാഫിസ് സയിദ് സ്വാഗതവും പ്രഫ. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.