ഡ്രൈ​വിംഗിനിടെ മൊ​ബൈ​ലി​ൽ സം​സാ​രി​ച്ച ബ​സ് ഡ്രൈ​വ​റെ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി

12:05 AM Nov 03, 2018 | Deepika.com
തി​രൂ​ർ: മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു ഡ്രൈ​വ് ചെ​യ്ത സ്വ​കാ​ര്യ ബ​സ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി. തി​രൂ​ർ -കൂ​ട്ടാ​യി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് തി​രൂ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ഐ ആ​രി​ഫ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

ഉ​ണ്ണ്യാ​ൽ മു​ത​ൽ പ​റ​വ​ണ്ണ വ​രെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ഡ്രൈ​വ​ർ നൗ​ഷാ​ദ് മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട എം​വി​ഐ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ബ​സി​നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നു എം​വി​ഐ ഷാ​ജു, ബ​ക്ക​ർ, ആ​രി​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.