ബോർഡുകൾ നീക്കം ചെയ്തു
12:01 AM Nov 03, 2018 | Deepika.com
തേഞ്ഞിപ്പലം: വൈദ്യുതി കാലുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ വൈദ്യുതി ബോർഡ് നടപടി തുടങ്ങി. കെഎസ്ഇബി ചേളാരി സെക്ഷൻ കീഴിലെ ജീവനക്കാരാണ് ഇന്നലെ വിവിധ പ്രദേശങ്ങളിലെ പരസ്യ ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തത്. പൊതു സ്ഥലങ്ങളിൽ നിന്നു വിവിധ ഇനം പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ചേളാരി വൈദ്യുതി സെക്ഷനു കീഴിലെ ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാരാണ് വൈദ്യുതി കാലുകളിൽ പ്രദർശിപ്പിച്ച വിവിധ ബോർഡുകൾ നീക്കം ചെയ്തത്.