മഞ്ചേരി: പന്ത്രണ്ടു വയസുകാരനായ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസിൽ കാളികാവ് പോലീസ് അറസ്റ്റ് ചെയ്ത മധ്യവയസ്കനെ മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്് ചെയ്തു.
കാളികാവ് പൂങ്ങോട് നീലേങ്ങാടൻ മൂസ (52)യെയാണ് ജഡ്ജി ഇ.വി റാഫേൽ റിമാൻഡ്് ചെയ്തത്. രണ്ടു മാസം മുന്പാണ് കേസിനാസ്പദമായ സംഭവം. സംഭവം പുറത്തറിയുകയും കേസാവുകയും ചെയ്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി കാളികാവ് പോലീസിൽ കീഴടങ്ങുകയായിരുന്നു.
പീഡനക്കേസ് പ്രതി റിമാൻഡിൽ
12:01 AM Nov 03, 2018 | Deepika.com