തി​രു​മു​ടി​ക്കു​ന്ന് പിഎ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ട്രാ​ഫി​ക് വാ​രാ​ച​ര​ണം

01:20 AM Nov 02, 2018 | Deepika.com
തി​രു​മു​ടി​ക്കു​ന്ന്: സം​സ്ഥാ​ന​ത്ത് ട്രാ​ഫി​ക് വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​മു​ടി​ക്കു​ന്ന് പിഎ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചി​റ​ങ്ങ​ര പെ​ട്രോ​ൾ പ​ന്പി​ൽ എ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.
ഹെ​ൽ​മെ​റ്റും സീ​റ്റു​ബെ​ൽ​റ്റും ധ​രി​ച്ചു​വ​രു​ന്ന​വ​രെ അ​ഭി​ന​ന്ദി​ച്ച് മി​ഠാ​യി​ക​ൾ വി​ത​ര​ണം​ ചെ​യ്തു. നി​യ​മ​ങ്ങ​ൾ തെ​റ്റി​ച്ച് വ​രു​ന്ന​വ​രെ ഉ​പ​ദേ​ശി​ക്കു​ക​യും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും​ചെ​യ്തു. എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ്മാ​ത്യു, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​നി​താ​ജോ​ർ​ജ്ജ്, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ബി​ൻ​പോ​ൾ, ലൂ​യി​മോ​ൻ​ആ​ന്‍റണി തു​ട​ങ്ങി​യ​വ​ർ നേ​തൃത്വം​ന​ൽ​കി.