കെ​സി​വൈ​എം കോ​ട്ട​പ്പുറം രൂ​പ​ത പ്ര​തി​ഷേ​ധി​ച്ചു

01:20 AM Nov 02, 2018 | Deepika.com
കോ​ട്ട​പ്പു​റം: ക്രൈ​സ്ത​വ​സ​ഭ​യു​ടെ അ​ടി​സ്ഥാ​ന കൂ​ദാ​ശ​ക​ളി​ൽ ഒ​ന്നാ​യ കു​ന്പ​സാ​ര​ത്തി​നെ​തി​രെ തെ​റ്റാ​യ പ​രാ​മ​ർ​ശ​​ങ്ങ​ൾ ന​ട​ത്തി​യ വി​ജ്ഞാ​ന കൈ​ര​ളി​യു​ടെ പ​ത്രാ​ധി​പ​ർ പ്ര​ഫ. വി.​കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം എ​ന്നു കെ​സി​വൈ​എം കോ​ട്ട​പ്പു​റം രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത സെ​ൻ​ട്ര​ൽ ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ​സി​വൈ​എം കോ​ട്ട​പ്പു​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് റാ​ഫേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നീ​സ് അ​വി​ട്ടം​പ്പി​ള്ളി, അ​സി. ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ പ്ര​മീ​ത, സെ​ക്ര​ട്ട​റി മെ​റി​ൻ ജോ​സ​ഫ്, നി​ത മാ​ർ​ട്ടി​ൻ, ജെ​ൻ​സ​ൻ, പോ​ൾ ജോ​സ്, അ​ജി​ത്ത് കെ.​ത​ങ്ക​ച്ച​ൻ, അ​ഞ്ജ​ന, ഷെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ധി​ര-​മൂ​ക യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി​യെ അ​റ​സ്റ്റുചെ​യ്യ​ണം

മാ​ള: ബ​ധി​ര​നും മൂ​ക​നു​മാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.
സം​ഭ​വ​ത്തി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടും പി​ടി​കൂ​ടാ​നാ​കാ​ത്ത പോ​ലീ​സ് നി​ല​പാ​ടി​ൽ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ എ​ടാ​ട്ടു​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​യ് കോ​ല​ഞ്ചേ​രി, ജോ​ഷി പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.