പു​ലാ​മ​ന്തോ​ൾ, കു​ന്ന​ക്കാ​വ് സ്കൂ​ളു​ക​ൾ​ക്കു ഒ​ന്നാം​സ്ഥാ​നം

12:05 AM Nov 01, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ ഗാ​ന്ധി​ദ​ർ​ശ​ൻ ക​ലോ​ത്സ​വം പാ​താ​യ്ക്ക​ര എ​യു​പി​എ​സി​ൽ ന​ട​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ പു​ലാ​മ​ന്തോ​ൾ ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം​സ്ഥാ​നം നേ​ടി. പ്ര​സ​ന്‍റേ​ഷ​ൻ ഹൈ​സ്കൂ​ൾ ര​ണ്ടും ചെ​റു​ക​ര എ​യു​പി സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ളി​ൽ കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പ്ര​സ​ന്‍റേ​ഷ​ൻ ഹൈ​സ്കൂ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ജി​എ​ച്ച്എ​സ്എ​സും തൂ​ത ഡി​യു​എ​ച്ച്എ​സ്എ​സും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ പി.​ടി. ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​ജെ അ​ജി​ത്മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​ദ​ർ​ശ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​കെ. നാ​രാ​യ​ണ​ൻ, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി അ​ച്യു​താ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ടി​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 600 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.