പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ർ​മ​സ​മി​തി യോ​ഗം

12:04 AM Nov 01, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ക​ർ​മ​സ​മി​തി യോ​ഗം പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര​ൾ​ച്ച, മ​ഴ​ക്കെ​ടു​തി, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തും പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​സ്തി​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു. വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ദ​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​യ​ബ​ന്ധി​ത​മാ​യി പ്രോജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ജൈ​വ​വൈ​വി​ധ്യ മാ​നേ​ജ്മെ​ന്‍റ്, ദു​ര​ന്ത നി​വാ​ര​ണം വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു ജ​ന​റ​ൽ എ​ക്സ്റ്റ​ൻ്ഷ​ൻ ഓ​ഫീ​സ​ർ കെ.​എം സു​ജാ​ത വി​ശ​ദീ​ക​രി​ച്ചു.

ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ, മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ലം, ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി സി​നി, കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​പ്ര​സീ​ത, വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ റാ​ബി​യ മു​സ​മ്മി​ൽ, സ​മീ​റ ച​ക്ക​ര​ത്തൊ​ടി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ അ​ബ്ദു​ള്ള, ജാ​ഫ​ർ, പ​ദ്മ​ജ, സു​ഗു​ണ​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ സി.​ഇ ന​ളി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.