മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബ് സാം​സ്കാ​രി​ക സ​മു​ച്ച​യം മ​ല​പ്പു​റ​ത്ത്

12:04 AM Nov 01, 2018 | Deepika.com
മ​ല​പ്പു​റം: കേ​ര​ള ന​വോ​ഥാ​ന നാ​യ​ക​രു​ടെ നാ​മ​ധേ​യ​ത്തി​ൽ സാം​സ്കാ​രി​ക വ​കു​പ്പ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ന​വോ​ഥാ​ന നാ​യ​ക​നു​മാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബി​ന്‍റെ പേ​രി​ൽ മ​ല​പ്പു​റ​ത്ത് സ​മു​ച്ച​യം സ്ഥാ​പി​ക്കും. സ​മു​ച്ച​യ​ത്തി​ന്‍റെ വാ​സ്തു​ശി​ൽ​പ ശൈ​ലി, പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട പ്രാ​ദേ​ശി​ക ക​ലാ​രൂ​പ​ങ്ങ​ൾ, മ​ല​പ്പു​റ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ കാ​ത്തു​സൂ​ക്ഷി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും വേ​ണ്ടി സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ, വി​സ്തൃ​തി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.