മലപ്പുറം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഇന്നു മുതൽ 14 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ’നെഹ്റുസ്മൃതി 2018’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസർകോഡ് ജില്ലയിൽ കുട്ടമത്ത് ഗവണ്മെന്റ് എച്ച്എസ്എസിൽ ഇന്നു നടക്കും.
രാവിലെ 11.30നു കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം നിർവഹിക്കും.പരിപാടിയുടെ ഭാഗമായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പത്തു പുസ്തകങ്ങൾ അടങ്ങുന്ന സമ്മാനപ്പെട്ടി കുട്ടികൾക്കായി പ്രസിദ്ധീകരിക്കും. 50 പുസ്തകങ്ങളുടെ പ്രകാശനവും വിവിധ ജില്ലകളിൽ നടക്കും. ഇതോടനുബന്ധിച്ച് ജില്ലകളിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കു ക്വിസ് മത്സരവും പുസ്തക പ്രദർശനവും വിൽപ്പനയും നടത്തും.
നെഹ്റു സ്മൃതി ഉദ്ഘാടനം അഞ്ചിന്
12:04 AM Nov 01, 2018 | Deepika.com