മലപ്പുറം: ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ചു മലപ്പുറം നെഹ്റു യുവ കേന്ദ്രയും ഗവണ്മെന്റ് കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു ഐക്യസന്ദേശവുമായി കൂട്ടയോട്ടവും പ്രതിജ്ഞയും സെമിനാറും സംഘടിപ്പിച്ചു. മുണ്ടുപറന്പ് ബൈപാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച കൂട്ടയോട്ടം എംഎസ്പി കമാൻഡന്റ് യു.അബ്ദുൾകരീം ഫ്ളാഗ് ഓഫ് ചെയ്തു.
നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് പ്രവർത്തകർ, എൻഎസ്എസ് വോളണ്ടിയർമാർ, എൻസിസി കാഡറ്റുകൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. കോളജ് ഹാളിൽ നടന്ന ഏകതാദിന ചടങ്ങ് കമൻഡാന്റ് യു.അബ്ദുൾകരീം ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷനായിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. മായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പൻ, കോളജ് സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഡോ. അലവി ബിൻ മുഹമ്മദ്, മൊയ്തീൻകുട്ടി കല്ലറ, പി.ആമിന, അൻസാബ്, മുഹമ്മദ് ആഷിഖ് എന്നിവർ പ്രസംഗിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജൻമ ദിനവാർഷികത്തോടനുബന്ധിച്ചാണ് ദേശീയ ഏകതാദിനം നടത്തിയത്.
കൂട്ടയോട്ടവും സെമിനാറും സംഘടിപ്പിച്ചു
12:04 AM Nov 01, 2018 | Deepika.com