എടക്കര: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉപ്പട യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കാസിംവാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കുറ്റീരി അബ്ദുൾ അസീസ്, വി.കെ അശോകൻ, ഏരിയാ സെക്രട്ടറി ഷമീർ തോട്ടത്തിൽ, ഏരിയാ പ്രസിഡന്റ് സോമൻ പാർളി, സനിൽ, സി. സുഭാഷ്, കെരീം, ദേവാനന്ദ് എന്നിവർ പ്രസംഗിച്ചു. ഗോപാലകൃഷ്ണൻ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു. സെക്രട്ടറിയായി എൻ. ഗോപാലകൃഷണനെയും പ്രസിഡന്റായി ഇ. പറങ്ങോടനെയും തെരഞ്ഞെടുത്തു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിച്ചു. ഡോ. ഉമൈറത്ത് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. വ്യാപാരി ലോണുകൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി സമ്മേളനം
12:04 AM Nov 01, 2018 | Deepika.com