പെരിന്തൽമണ്ണ: കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം നവംബർ നാലിനു പെരിന്തൽമണ്ണ വാവാസ് മാൾ സ്യൂട്ടിൽ നടക്കും. പ്രശസ്ത ഇന്റർവൻഷണൽ കാർഡിയോളജിസ്റ്റ് പദ്മശ്രീ ഡോ.മാത്യൂ സാമുവൽ കളരിക്കൽ, സിഎസ്ഐ (കെ) സമ്മേളനം ഉദ്ഘാടനം ചെയ്യും. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.രാജു ജോർജ് അധ്യക്ഷത വഹിക്കും.
നിയുക്ത പ്രസിഡന്റ് ഡോ.കെ.പി മാർക്കോസ് സിഎസ്ഐ (കെ), ഓർഗനൈസിങ്ങ് ചെയർമാൻ ഡോ.സി. സോമനാഥൻ, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ.മാത്യൂസ് പോൾ, ഡോ.ആശിക് ശശിധരൻ, ഡോ.എൻ. ശ്യാം, പദ്മശ്രീ ഡോ.വിജയരാഘവൻ, ഡോ.ആർ.ജെ മാഞ്ഞൂരാൻ, ഡോ.കെ.വേണുഗോപാൽ, ഡോ.ജഗൻ മോഹൻതരകൻ, ഡോ.കെ.എ ചാക്കോ, ഡോ.വി.കെ. അജിത്്കുമാർ എന്നിവർ സംസാരിക്കും. ഹൃദ്രോഗവ്യാപനം, ആശങ്കാജനകമായ രോഗവർധനവ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികൾ, പ്രതിരോധ സംവിധാനങ്ങൾ, രോഗകാരണങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചാചെയ്യുമെന്നു ഓർഗനൈസിംഗ് സെക്രട്ടറി ഡോ.മാത്യൂസ് പോൾ അറിയിച്ചു. സംസ്ഥാനത്ത് വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തങ്ങളും അതുമൂലം ഹൃദയാരോഗ്യ രംഗത്തുണ്ടായിട്ടുള്ള പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ചു ചർച്ചകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിൽപരം ഹൃദ്രോഗ വിദഗ്ധരും ഗവേഷകരും പ്രഫസർമാരും ശാസ്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുക്കും. വിവരങ്ങൾക്കു ഡോ.മാത്യൂസ് പോൾ. ഫോണ്: 9645370460.
കാർഡിയോളജി സൊസൈറ്റി കേരള ചാപ്റ്റർ വാർഷികസമ്മേളനം പെരിന്തൽമണ്ണയിൽ
12:02 AM Nov 01, 2018 | Deepika.com