മലപ്പുറം: ചൈൽഡ്ലെനും ജില്ലാ പോലീസ് ഡിപ്പാർട്ടുമെന്റും സംയുക്തമായി ജില്ലയിലെ ബാലക്ഷേമ പോലീസ് ഉദ്യോഗസ്ഥർക്കായി ബാലനീതിനിയമം, പോക്സോ നിയമം എന്നിവയെക്കുറിച്ചു പരിശീലനം നൽകി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി പെരിന്തൽമണ്ണ സബ് കളക്ടർ അനുപംമിശ്ര ഉദ്്ഘാടനം ചെയ്തു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനു ജില്ലയിലെ മുഴുവൻ ബാലക്ഷേമ സംവിധാനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ പ്രശ്നങ്ങൾ അവരുടെ ഭാഷയിൽ കേൾക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജുവനൈൽ ജസ്റ്റിസ് ബോർഡ് മെംബർ കെ.പി. ഷാജി, ജില്ലാ ബാലസംരക്ഷണ ഓഫീസർ ഗീതാഞ്ജലി എന്നിവർ പ്രസംഗിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഹാരിസ് പഞ്ചിളി, നജ്മൽ ബാബു എന്നിവർ പോക്സോ നിയമം, ബാലനീതിനിയമം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ചൈൽഡ്ലെൻ കോ-ഓർഡിനേറ്റർമാരായ സി.പി സലിം, അൻവർ കരക്കാടൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.സി. ഹരിദാസൻ സ്വാഗതം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി
12:02 AM Nov 01, 2018 | Deepika.com