ജില്ലയിൽ ഒ​രു​മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 2.47 കി​ലോ​ഗ്രം ക​ഞ്ചാ​വും 1109 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ‌

10:28 PM Oct 31, 2018 | Deepika.com
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മാ​സം എ​ക്‌​സൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത് 2.47 കി​ലോ​ഗ്രാം ക​ഞ്ചാ​വും 1109 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണെ​ന്ന് വ്യാ​ജ​മ​ദ്യ​നി​യ​ന്ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് ഒ​രു മാ​സം ഇ​ത്ര​യ​ധി​കം മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളം ക​ണ്ടെ​ടു​ത്തി​യി​ട്ടു​ള്ള​ത് ഇ​താ​ദ്യ​മാ​ണ്.

സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തേ എ​ക്‌​സൈ​സ് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് 941 റെ​യ്ഡു​ക​ള്‍ ന​ട​ത്തി. 139 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 119 പേ​രെ പ്ര​തി ചേ​ര്‍​ക്കു​ക​യും 114 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ വി​വ​ര ശേ​ഖ​ര​ണ​ത്തി​ലൂ​ടെ പ്ര​ത്യേ​ക റെ​യ്ഡു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ക്കാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്.

915 കോ​ട്പ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 1,88,100 രൂ​പ പി​ഴ സ​ര്‍​ക്കാ​രി​ലേ​യ്ക്ക് ഈ​ടാ​ക്കി.
ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക റേ​ഞ്ചു​ക​ള്‍ ആ​രം​ഭി​ക്കും.

പ​മ്പ, മ​ണ്ണാ​റ​ക്കു​ള​ഞ്ഞി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ട് പ​ട്രോ​ളിം​ഗ് ടീ​മു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശം യു​വ​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി എ​ക്‌​സൈ​സ് വ​കു​പ്പ് റേ​ഞ്ച്, സ​ര്‍​ക്കി​ള്‍ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബോ​ള്‍ മ​ത്സ​ര വി​ജ​യി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ജി​ല്ലാ​ത​ല മ​ത്സ​രം 10ന് ​ന​ട​ക്കും.

എ​ഡി​എം പി.​ടി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ത​ങ്ക​മ്മ ടീ​ച്ച​ര്‍, കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ള​കം ജോ​ണ്‍, ഡി​എം​ഒ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എം.​ആ​ര്‍ അ​നി​ല്‍​കു​മാ​ര്‍, ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രെ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​തി​നി​ധി രാ​ജ​മ്മ സ​ദാ​ന​ന്ദ​ന്‍, റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ തോ​മ​സ് ജോ​ണ്‍, മ​ദ്യ​വ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി ദാ​നി​യേ​ല്‍, മ​ദ്യ​വ​ര്‍​ജ​ന​സ​മി​തി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​വി ഏ​ബ്ര​ഹാം, കേ​ര​ള മ​ദ്യ​വ​ര്‍​ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ പാ​മ്പാ​യി​ക്കോ​ട്, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഗോ​പി, കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, ഡി​ഇ​ഒ പ​ത്ത​നം​തി​ട്ട ജി. ​ഉ​ഷ, മ​ദ്യ​വ​ര്‍​ജ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ള്‍​ക​ലാം, ബി​എം​എ​സ് പ്ര​തി​നി​ധി​ക​ളാ​യ പി.​എ​സ് ശ​ശി, വി. ​രാ​ജ​ന്‍​പി​ള്ള, എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് മാ​നേ​ജ​ര്‍ പി.​കെ. ഹ​രി​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ബൈ​ജു ലാ​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഷെ​മീ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌