ചു​ങ്ക​പ്പാ​റ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം ‌

10:39 PM Oct 08, 2018 | Deepika.com
‌ചു​ങ്ക​പ്പാ​റ: സ്വ​കാ​ര്യ, ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത് ചു​ങ്ക​പ്പാ​റ, കോ​ട്ടാ​ങ്ങ​ൽ റൂ​ട്ടു​ക​ളി​ൽ യാ​ത്രാ​ക്ലേ​ശ​ത്തി​നു കാ​ര​ണ​മാ​യി.
വ​രു​മാ​നം കു​റ​ഞ്ഞ​തി​ന്‍റെ​യും ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​യു​ടെ​യും കെഎസ്ആ​ർ​ടി​സി ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ​യും പേ​രി​ലാ​ണ് ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്തി​യ​ത്.ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും വ​രു​മാ​ന​ക്കു​റ​വും കാ​ര​ണം ചു​ങ്ക​പ്പാ​റ റൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ പ​ല​തും ജി ​ഫോം ന​ൽ​കി യാ​ത്ര നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല റൂ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളാ​ണ ്മു​ട​ങ്ങി​യ​ത്. ക​ഐ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്നു ചു​ങ്ക​പ്പാ​റ​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ പ​ല​തും വെ​ട്ടി​ക്കു​റ​ച്ചു.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​ഫീ​സ്, സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളാ​ണ് ഏ​റെ​യും മു​ട​ക്കി​യി​രി​ക്കു​ന്ന​ത്.
ഇ​തോ​ടെ സ്ഥി​രം യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് വ​ല​യു​ന്ന​ത്.
കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന്നി​ച്ചു നി​ർ​ത്തി​യ​തോ​ടെ ചു​ങ്ക​പ്പാ​റ റൂ​ട്ടി​ൽ ബ​സു​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു.
യാ​ത്രാ​ത്തി​ര​ക്കു​ള്ള പാ​ത​യി​ൽ ഇ​തോ​ടെ ദു​രി​തം ഏ​റു​ക​യാ​ണ്. ‌