പത്തനംതിട്ട; സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11നു രാവിലെ വരെ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം രാപകൽ സമരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ജി. സതീഷ ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം ഒപ്പിടുക, പ്രളയദുരിതാശ്വാസ നടപടികൾ ത്വരിതപ്പെടുത്തുക, പ്രളയത്തിന്റെ പേരിലുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ നിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും രാപകൽ സമരം.നാളെ രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ആശാമോൾ സമരം ഉദ്ഘാടനം ചെയ്യും.
11നു രാവിലെ 10ന് സമാപനസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവും ഉദ്ഘാടനം ചെയ്യും.ജില്ലാ ഭാരവാഹികളായ പി.എസ്. ശശി, പി.ജി. ഹരികുമാർ, എൻ.വി. പ്രമോദ്, സി.കെ. സുരേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബിഎംഎസ് രാപകൽ സമരം നാളെ മുതൽ
10:39 PM Oct 08, 2018 | Deepika.com