ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​പി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ‌‌

10:39 PM Oct 08, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ’ആ​ർ​ദ്രം’ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 78 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​ക്ക​മാ​യി. 200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ആ​ധു​നി​ക കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​തി​ലു​ൾ​പ്പെ​ടും. നി​ല​വി​ലു​ള്ള ഓ​ഫീ​സ് സം​വി​ധാ​നം ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം.
എ​യ​ർ​പോ​ർ​ട്ടി​ലേ​തി​നു സ​മാ​ന​മാ​യ ഇ​രി​പ്പി​ട സം​വി​ധാ​ന​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര്യാ​പ്ത​മാ​കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. പു​തി​യ ഒ​പി ബ്ലോ​ക്കി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും.
രോ​ഗീ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം മു​ൻ നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹൗ​സിം​ഗ് ബോ​ർ​ഡാ​ണ് ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഡി​സം​ബ​റോ​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ‌