പത്തനംതിട്ടയിൽ നാമജപയാത്ര നാളെ
10:38 PM Oct 08, 2018 | Deepika.com
പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എൻഎസ്എസ് കരയോഗം യൂണിയന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പസേവാസംഘത്തിന്റെയും അയ്യപ്പസേവാ സമാജത്തിന്റെയും ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള അയ്യപ്പനാമ ജപഘോഷയാത്ര നാളെ രാവിലെ 10ന് പത്തനംതിട്ടയിൽ നടക്കും.കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച് അബാൻ ജംഗ്ഷൻ ചുറ്റി പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്നു നടക്കുന്ന യോഗത്തിൽ എൻഎസ്എസ് നേതാക്കൾ, പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാര വർമ, തന്ത്രി കണ്ഠര് മോഹനര്, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൻമാർതുടങ്ങിയവർപങ്കെടുക്കും.