ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് വാ​ഹ​ന​പ്ര​ച​ാര​ണ ജാ​ഥ​യും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും

01:19 AM Oct 08, 2018 | Deepika.com
കാ​ടു​കു​റ്റി: കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സി​പി​എം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് കാ​ടു​കു​റ്റി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗ​വും നടത്തി.
വാ​ഹ​ന പ്ര​ച​ര​ണ​ജാ​ഥ ചാ​ല​ക്കു​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ടു​കു​റ്റി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള​ള വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത് സ്വ​ന്തം നി​ല​യി​ൽ ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കെ കി​റ്റ് വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സ​വും ക്ര​മ​ക്കേ​ടും ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഗേ​റ്റ് പൂ​ട്ട് ത​ക​ർ​ത്ത് ക​ഴി​ഞ്ഞ 22ന് ​ന​ട​ത്തി​യ സ​മ​രം രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​ർ​ണ ​ചു​മ​ത​ല വ​ഹി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഓ​ഫീ​സി​ൽ പൂ​ട്ടി​യി​ട്ട​തും സ്ഥ​ല​ത്തെ​ത്തി​യ ത​ഹ​സി​ൽ​ദാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് വ​ന്ന സെ​ക്ര​ട്ട​റി​യെ വാ​ഹ​ന​ത്തി​ൽ നി​ന്നും വ​ലി​ച്ചി​റ​ക്കി കൂ​കി വി​ളി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി​യ​തും ഡി​വൈ​എ​ഫ്ഐ-​സി​പി​എം സ​മ​രാ​ഭാ​സ​ങ്ങ​ളു​ടെ മ​റ്റൊ​രു മു​ഖ​മാ​ണെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 16 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, എം.​ആ​ർ. ഡേ​വീ​സ്, വി.​എ പ​ത്മ​നാ​ഭ​ൻ, രാ​ധ ബാ​ല​കൃ​ഷ്ണ​ൻ, ടെ​ഡി സി​മേ​തി, ടി.​പി. പോ​ൾ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ഡെ​ന്നീ​സ് ഡി​ക്കോ​സ്റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​കീ​ട്ട് കാ​ടു​കു​റ്റി ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷോ​ണ്‍ പെ​ല്ലി​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ഹൂ​ൽ പ​ണി​ക്ക​വീ​ട്ടി​ൽ, മേ​ഴ്സി ഫ്രാ​ൻ​സീ​സ്, ലീ​ന ഡേ​വീ​സ്, ബി​ജു കാ​തി​ക്കു​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.