കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ​മ​യം പാ​ര​യാ​യി സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ഓ​ട്ടം നി​റു​ത്തി

01:19 AM Oct 08, 2018 | Deepika.com
ചാ​ല​ക്കു​ടി: പു​തു​താ​യി ആ​രം​ഭി​ച്ച കെ ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ​മ​യം പാ​ര​യാ​യി. വാ​ൽ​പ്പാ​റ​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ഓ​ട്ടം നി​റു​ത്തി.
ക​ഴി​ഞ്ഞ 55 വ​ർ​ഷ​മാ​യി മ​ല​ക്ക​പ്പാ​റ വ​ഴി വാ​ൽ​പ്പാ​റ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് ഓ​ട്ടം നി​റു​ത്തി​വ​ച്ച​ത്. പു​തു​താ​യി കെ ​എ​സ്ആ​ർ​ടി​സി ബ​സ് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി​യി​ൽ നി​ന്നും ഉ​ച്ച​യ്ക്ക് 12.15നാ​ണ് ബ​സ് പു​റ​പ്പെ​ടു​ന്ന​ത്. സ്വ​കാ​ര്യ​ബ​സി​ന്‍റെ സ​മ​യം 1.20നാ​ണ്. ഇ​തി​നാ​ൽ സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​താ​യി. കെ ​എ​സ്ആ​ർ​ടി​സി മ​ല​ക്ക​പ്പാ​റ വ​രെ മാ​ത്ര​മേ ഓ​ടു​ന്നു​ള്ളൂ. മ​ല​ക്ക​പ്പാ​റ വ​രെ ബ​സ് കാ​ലി​യാ​യി ഓ​ടി വാ​ൽ​പ്പാ​റ​യി​ലേ​ക്ക് യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യാ​ലും ബ​സ് സ​ർ​വീ​സ് ന​ഷ്ട​മാ​യ​താ​ണ് സ​ർ​വീ​സ് നി​റു​ത്താ​ൻ കാ​ര​ണ​മാ​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി വാ​ൽ​പ്പാ​റ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ഈ ​ബ​സ് ഇ​ന്ന​ലെ വാ​ൽ​പ്പാ​റ​യി​ൽ നി​ന്നു അ​വ​സാ​ന​യാ​ത്ര യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി​രു​ന്നു.