ഫാ​സി​സ​വ​ത്ക​ര​ണം വീ​ടു​ക​ളി​ൽ: പ്ര​ഫ. എ​സ്.​ശാ​ര​ദ​കു​ട്ടി

01:19 AM Oct 08, 2018 | Deepika.com
കു​ഴി​ക്കാ​ട്ടു​ശേ​രി: ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം ഫാ​സി​സ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഇ​ട​മാ​ണ് വീ​ടു​ക​ളെ​ന്ന് സ്ത്രീ​പ​ക്ഷ ചി​ന്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ പ്ര​ഫ. എ​സ്.​ശാ​ര​ദ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വൈ​കാ​രി​ക​മാ​യി കെ​ട്ടി​മു​റു​ക്ക​പ്പെ​ട്ട വീ​ടി​ന്‍റെ ത​റ​യി​ൽ നി​ന്നും വി​മു​ക്ത​മാ​കാ​തെ സ്ത്രീ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക വി​മോ​ച​നം സാ​ധ്യ​മാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​ഴി​ക്കാ​ട്ടു​ശേ​രി ഗ്രാ​മി​ക​യി​ൽ വാ​യ​നാ​മൂ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സ്ത്രൈ​ണ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ കാ​ലി​ക​വാ​യ​ന എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.ഒ​രു ഡ​സ​നോ​ളം ദി​ന​പ​ത്ര​ങ്ങ​ളും നൂ​റി​ൽ​പ​രം ഇം​ഗ്ലീ​ഷ്-​മ​ല​യാ​ളം ആ​നു​കൂ​ലി​ക​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന വാ​യ​ന​മൂ​ല​യി​ൽ എ​ത്തി സൗ​ജ​ന്യ​മാ​യി ഇ​വ വാ​യി​ക്കാം. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ വാ​യ​നാ​മൂ​ല പ്ര​വ​ർ​ത്തി​ക്കും.
പ്ര​ഫ. കു​സു​മം ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ദു​ലേ​ഖ പ​ര​മേ​ശ്വ​ര​ൻ, ക​വി​ത ഷാ​ജി, ജോ​യ് ജോ​സ​ഫ്, അ​ഭി​ലാ​ഷ് തു​ന്പൂ​ർ, കെ.​വി.​അ​നി​ൽ​കു​മാ​ർ, സി.​യു.​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ സം​സാ​രി​ച്ചു. പി.​കെ.​കി​ട്ട​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​വ​ട​ക്കേ​ട​ത്ത് പ​ത്മ​നാ​ഭ​ൻ സ്വാ​ഗ​ത​വും വി.​ആ​ർ.​മ​നു​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.