ചാലക്കുടി: ചുഴലിക്കാറ്റിൽ മറിഞ്ഞുവീണ മരങ്ങൾക്കുള്ളിൽ കെ എസ്ആർടിസി ബസ് സ്റ്റോപ്പ്.
സൗത്ത് ജംഗ്ഷനിൽ കെ എസ്ആർടിസി റോഡിലുള്ള ബസ് സ്റ്റോപ്പിലാണ് മരങ്ങൾ വീണ് കിടക്കുന്നത്. കഴിഞ്ഞ ഒക്ടോബർ ഉണ്ടായ ചുഴലികാറ്റിൽ ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന മരങ്ങൾ ഒടിഞ്ഞു വീണിരുന്നു. എന്നാൽ മരങ്ങൾ ഇതുവരെയും ഇവിടെ നിന്നും മാറ്റിയിട്ടില്ല. ബസ് സ്റ്റോപ്പിൽ വീണ മരക്കൊന്പുകൾക്കിടയിലാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഇതിനാൽ ബസ് സ്റ്റോപ്പിനു പുറത്താണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. നേരത്തെ ഒരു മരം വീണതിന്റെ കൊന്പ് ഇപ്പോഴും ടെലിഫോണ്‍ പോസ്റ്റിനു മുകളിൽ തൂങ്ങി നിൽക്കുകയാണ്. വീണ്ടും ചുഴലികാറ്റ് ഉണ്ടാകുമെന്ന് മുൻകരുതൽ ഉണ്ടായതിനെത്തുടർന്ന് അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ കളക്ടർ ഉത്തവിട്ടിരുന്നു. എന്നാൽ ഇവിടേക്ക് ആരും എത്തിയില്ല.
ചുഴലിക്കാറ്റിൽ വീണ മരങ്ങൾക്കുള്ളിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പ്
01:19 AM Oct 08, 2018 | Deepika.com