ശ​ബ​രി​മ​ല​യെ പു​ണ്യ​ഭൂ​മി​യാ​യി നി​ല​നി​ർ​ത്ത​ണ​ം

01:19 AM Oct 08, 2018 | Deepika.com
അ​ന്ന​മ​ന​ട: ശ​ബ​രി​മ​ല​യെ പു​ണ്യ​ഭൂ​മി​യാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഹൈ​ന്ദ​വ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി നി​ല​പാ​ടെ​ടു​ത്ത ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ന്ന​മ​ന​ട അ​യ്യ​പ്പ​സേ​വ സ​മാ​ജ​ത്തി​ന്‍റെ​യും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​മ​ന​ട​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ൻ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി ജ​യ​രാ​ജ​ൻ പോ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​ഡി. ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി.
ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ അ​ശോ​ക​ൻ, യോ​ഗ​ക്ഷേ​മ​സ​ഭ പ്ര​തി​നി​ധി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഒ.​ഡി. ബാ​ല​ച​ന്ദ്ര​ൻ, എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​തി​നി​ധി ദി​നേ​ശ​ൻ, ലോ​ച​ന​ൻ അ​ന്പാ​ട്ട്, അം​ബി​ക പ​ള​ളി​പ്പാ​ട്ട്, നാ​മ​ജ​പ ഷോ​ഷ​യാ​ത്ര സം​യോ​ജ​ക​ൻ കെ. ​സു​നി​ൽ വ​ർ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.