കൊരട്ടി: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷനിലൂടെ ഒരു ലക്ഷം രൂപ വരെ പലിശ രഹിതമായി കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്ന റിസർജന്റ് കേരള ലോണ്‍ സ്കീം കൊരട്ടി സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.ഒ. ലോനപ്പൻമാസ്റ്റർ അധ്യക്ഷനായി. കെ.പി. തോമസ്, ജയരാജ് ആറ്റപ്പാടം, എൻ.ജി സനിൽകുമാർ, ബേബി ഉണ്ണി എന്നിവർ പ്രസംഗിച്ചു.
വാർഷിക പൊതുയോഗവും ഗാന്ധിജയന്തി ദിനാചരണവും
കാടുകുറ്റി:കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുലയിടം 10-ാം വാർഡിൽ ഉല്ലാസ് വയോജനക്ലബിന്റെ വാർഷിക പൊതുയോഗം നടന്നു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനം ശുചീകരണദിനമായി ആചരിച്ചു. വാർഷികവും ദിനാചരണവും ഗ്രാമപഞ്ചായത്ത് അംഗം ജിനി ആന്റണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പൗലോസ് ആലങ്ങാടൻ അധ്യക്ഷനായി. ശുചീകരണത്തിന്റെ ഭാഗമായി വാർഡിലെ എല്ലാ കാനകളും പാതയോരങ്ങളും വൃത്തിയാക്കി.
റിസർജന്റ് കേരള ലോണ്‍ സ്കീം കൊരട്ടി സഹ. ബാങ്ക് നടപ്പിലാക്കി
01:19 AM Oct 08, 2018 | Deepika.com