തിരുമുടിക്കുന്ന്: ചെറുപുഷ്പം ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ തിരുനാൾ സമുചിതമായി ആഘോഷിച്ചു.
ഇന്നലെ രാവിലെ 6.45 ന്റെ ആഘോഷമായ പാട്ടുകുർബാനക്ക് ഇടവക സഹവികാരി ഫാ. മാത്യു വാരിക്കാട്ടുപാടം കാർമികത്വം വഹിച്ചു. ഫ്രാൻസീസ്കൻ അത്മായ സഭാംഗങ്ങൾ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
വിശുദ്ധ കുർബാനക്കുശേഷം പ്രദക്ഷിണവും ഉണ്ടായിരുന്നു. പിന്നീട് നടന്ന പൊതുയോഗം വികാരി ഫാ. പോൾ ചുള്ളി ഉദ്ഘാടനം ചെയ്തു.
ആനിമേറ്റർ എഫ്സിസി മഠം മദർ സുപ്പീരിയർ സിസ്റ്റർ സെജിമരിയ, കൈക്കാരന്മാരായ ജോയിജോണ്, ബിനു മഞ്ഞളി, കുടുംബയൂണിറ്റ് കേന്ദ്രക്കമ്മിറ്റി വൈസ്ചെയർമാൻ ഷോജിഅഗസ്റ്റിൻ, എസ്എഫ്ഒ പ്രസിഡന്റ് ജെസിജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു. പൊതുയോഗത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരിപാടികൾക്ക് വൈസ്പ്രസിഡന്റ് ഗ്രേസിതോമസ്, സെക്രട്ടറി അന്നംപൗലോസ്, ഓർഗനൈസർ റോസിലിജോസഫ്, ട്രഷറർ തുടങ്ങിയവർ നേതൃത്വംനൽകി .
തിരുമുടിക്കുന്ന് പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ തിരുനാൾ ആഘോഷിച്ചു
01:19 AM Oct 08, 2018 | Deepika.com