പത്തനംതിട്ട: നഗരത്തിന്റെ മാസ്റ്റർപ്ലാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലർമാർക്കും വർക്കിംഗ് ഗ്രൂപ്പ് കണ്‍വീനർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു.
പത്തനംതിട്ടയുടെ വികസനമുന്നേറ്റത്തിന് മാസ്റ്റർപ്ലാൻ യാഥാർഥ്യമാകേണ്ടതാണെന്ന് ശില്പശാലയിൽ പങ്കെടുത്ത കൗണ്‍സിലർമാർ അഭിപ്രായപ്പെട്ടു. നഗരസഭ ചെയർപേഴ്സണ്‍ ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റജീന ഷെരീഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ അനിൽ കുമാർ, കൗണ്‍സിലർമാരായ രജനി പ്രദീപ്, പി.കെ. ജേക്കബ്, കെ. ജാസിംകുട്ടി, കെ.ആർ. അരവിന്ദാക്ഷൻ നായർ, സജി കെ. സൈമണ്‍, ദീപു ഉമ്മൻ, പി.വി. അശോക് കുമാർ, വൽസൻ ടി.കോശി, വി. മുരളീധരൻ, സിന്ധു അനിൽ, ആമിന ഹൈദരാലി, ശുഭകുമാർ, സെക്രട്ടറി എ.എം. മുംതാസ് എന്നിവർ പ്രസംഗിച്ചു.
ശില്പശാല സംഘടിപ്പിച്ചു
10:45 PM Oct 07, 2018 | Deepika.com