അടൂർ: സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേശദാന സ്നേഹസംഗമം ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റവ. ഡോ. ജോൺ സി. വർഗീസ് കോർ എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. കേശദാന പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിർവഹിച്ചു. കീമോ തൊറാപ്പിക്കു വിധേയരാകുന്നവർക്കു വിഗ്ഗ് നിർമിക്കുന്നതിനായി സംഘടനയിലെ100 വനിതകളാണ് മുടി മുറിച്ചു നൽകിയത്.
മാവേലിക്കരയിലെ ചേതന എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജെ.ജെ. ശാമുവേൽ റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ ഫാ. കെ.റ്റി. വർഗീസ്, ഫാ. ജോസഫ് ശാമുവേൽ തറയിൽ, റവ. സാം പനങ്കുന്നേൽ, അന്നമ്മ ഏബ്രഹാം, ഉമ്മൻ തോമസ്, ഷെല്ലി ബേബി, ലൂക്കോസ് കന്നിമേൽ, ഏലിയാമ്മ ജോയിക്കുട്ടി, ഡാർലി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
കേശദാന സ്നേഹസംഗമം നടത്തി
10:45 PM Oct 07, 2018 | Deepika.com