പത്തനംതിട്ട: സ്കൂൾതല സബ്ജൂണിയർ ഉപജില്ലാതല വടംവലി ചാന്പ്യൻഷിപ്പ് ജില്ലാ സ്റ്റേഡിയത്തിൽ നടന്നു.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് അനിൽ കുമാർ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സി.ഡി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ പി.കെ. രവീന്ദ്രൻ, ജേക്കബ് ജോർജ്, പി.ആർ. ഗിരീഷ്, ശ്യാം, വിപിൻ, ദീപു, അഭിലാഷ്, സജി തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസ്, ചുങ്കപ്പാറ വിക്ടറി സ്പോർട്സ് ക്ലബ്, മിക്സഡ് വിഭാഗത്തിൽ അടൂർ ഹോളി ഏഞ്ചൽസ് എച്ച്എസ്എസ്, പെണ് കുട്ടികളുടെ വിഭാഗത്തിൽ വെണ്ണിക്കുളം എസ്ബിഎച്ച്എസ്എസ്, ചുങ്കപ്പാറ വിക്ടറി സ്പോർട്സ് ക്ലബ് എന്നിവർ ജേതാക്കളായി.
സബ്ജൂണിയർ ജില്ലാ വടംവലി ചാന്പ്യൻഷിപ്പ്
10:45 PM Oct 07, 2018 | Deepika.com