ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ ടു ​ഹോം പ​ദ്ധ​തി കി​ട​ങ്ങ​ന്നൂ​രി​ൽ

10:45 PM Oct 07, 2018 | Deepika.com
കോ​ഴ​ഞ്ചേ​രി: വീ​ടു​ക​ളി​ലേ​ക്ക് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ വ​ഴി ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും പ​ദ്ധ​തി ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങ​ന്നൂ​ർ എ​ക്‌​ചേ​ഞ്ച്‌ പ​രി​ധി​യി​ൽ ആ​രം​ഭി​ക്കും.
ഇ​ടി​മി​ന്ന​ലി​നെ വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ബി​എ​സ്എ​ൻ​എ​ല്ലും ഡ​യ​മ​ണ്ട് വി​ഷ​നും കൂ​ടി കി​ട​ങ്ങ​ന്നൂ​ർ, കോ​ട്ട, കു​ഴി​ക്കാ​ലാ, മെ​ഴു​വേ​ലി, കു​റി​യാ​നി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 3000 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
100 മെ​ഗാ ബൈ​റ്റ് വേ​ഗ​ത​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക കേ​ബി​ൾ സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​രി​ധി​യി​ല്ലാ​തെ ഫോ​ൺ കോ​ളു​ക​ൾ, ഡി​ജി​റ്റ​ൽ ടി​വി ചാ​ന​ലു​ക​ൾഎ​ന്നി​വ​യും ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ ടു ​ഹോം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ പ​ത്തി​ന് കി​ട​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ജു ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച് കി​ട​ങ്ങ​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ബി​എ​സ്എ​ൻ​എ​ൽ മേ​ള​യും ന​ട​ക്കും. ഇ​വി​ടെ നി​ന്നും പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.