സിപിഐ ജാഥ സമാപിച്ചു
10:43 PM Oct 07, 2018 | Deepika.com
പത്തനംതിട്ട: മോദി സർക്കാരിന്റെ കാലത്ത് രാജ്യം ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടത്ത പോകുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും മുൻ മന്ത്രിയുമായ സി. ദിവാകരൻ എംഎൽഎ. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ നടത്തുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ കാൽനട ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അടൂർ സേതു അധ്യക്ഷത വഹിച്ചു. ചെങ്ങറ സുരേന്ദ്രൻ, വി. കെ. പുരുക്ഷോത്തമൻ, അബ്ദുൽ ഷുക്കൂർ, എ. ജയകുമാർ, ടി. ജി. പുരുക്ഷോത്തമൻ, സാബു കണ്ണങ്കര, ബി. ഹരിദാസ്, സുഹാസ് എം. ഹനീഫ്, എ. കെ. സജി എന്നിവർ പ്രസംഗിച്ചു.