ചാവക്കാട്: സ്വാതന്ത്ര്യസമരസേനാനി, എഐസിസി അംഗം, ഡിസിസി പ്രസിഡന്റ്, ചാവക്കാട് നഗരസഭ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ച എം.വി. അബൂബക്കറിനെ ഇളംതലമുറ അനുസ്മരിച്ചു. അബൂബക്കറിന്റെ 33-ാം ചരമവാർഷികദിനം ’ഓർമകളുടെ മുറ്റത്ത് ഒത്തുചേരൽ’ എന്ന പേരിൽ സംഘടിപ്പിച്ചത് ചാവക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയാണ്.
കെപിസിസി ജനറൽ സെക്രട്ടറി വി. ബാലറാം ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ഉൾപ്പെടെ ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നേതാവായിരുന്നു എം.വി. അബൂബക്കർ. ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷനായിരുന്നു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻകുട്ടി, ഡിസിസി സെക്രട്ടറിമാരായ കെ.ഡി. വീരമണി, എം.വി. ഹൈദരാലി, ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, റൂറൽ ബാങ്ക് പ്രസിഡന്റ് കെ.കെ. സെയ്തുമുഹമ്മദ്, കെ. നവാസ്, സി. അബൂബക്കർ, ഉമ്മർ മുക്കണ്ടത്ത്, എൻ.എം.കെ. നസീൽ, സി.വി. സുരേന്ദ്രൻ, കെ.എച്ച്. ഷാഹുൽ ഹമീദ്, ലൈല മജീദ്, പ്രിയ ഗോപിനാഥ്, പി.വി. ബദറുദ്ദീൻ, കെ.എം. ഷിഹാബ് , അബൂബക്കറിന്റെ മകൾ സൗദ ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഓർമകളുടെ മുറ്റത്ത് അബൂബക്കറിനെ അനുസ്മരിച്ചു
01:01 AM Oct 07, 2018 | Deepika.com