എരുമപ്പെട്ടി: ഭാരതത്തിലെ പ്രഥമ പരിശുദ്ധ ഫാത്തിമ മാതാവിന്റെ നാമധേയയത്തിലുള്ള വെള്ളാറ്റത്തൂർ പരിശുദ്ധ ഫാത്തിമ മാതാവിന്റെ പള്ളിയിൽ തിരുനാൾ 13, 14, 15 തിയ്യതികളിൽ ആഘോഷിക്കും.ഫാത്തിമ മാതാവിന്റെ തിരുനാൾ ഉൗട്ട് തിരുനാളായാണ് ആഘോഷിച്ചുവരുന്നത്.
3ന് വേലൂർ ഫൊറോന വികാരി ഫാ.ജോണ്സണ് ഐനിക്കൽ തിരുനാൾ കൊടിയേറ്റം നടത്തി. തുടർന്ന് തിരുനാൾ നവനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു.
ഫാ. സിന്റോ പൊന്തേക്കൻ, ഫാ.അനിഷ് നെല്ലിക്കൽ, ഫാ.ജോയ്സണ് ഇടശേരി, ഫാ. ലാസർ താണിക്കൽ, ഫാ.ദിലീപ് പാറടിയിൽ, ഫാ.രജ്ഞിത്ത് തെക്കേത്തൊട്ടിയിൽ, ഫാ.ഫ്രജോ വാഴപ്പിള്ളി, ഫാ.ടോണി വാഴപ്പിള്ളി, ഫാ.ദിൽ കോനിക്കര എന്നിവർ നവനാൾ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. 13ന് രാവിലെ 6.15ന് വി.കുർബാന, നൊവേന, ലദീഞ്ഞ്, ജപമാല കാർമികൻ ഫാ.സനോജ് അറങ്ങാശേരി തുടർന്ന് ജപമാല വൈകീട്ട് 4.45ന് തെക്കെ കപ്പേള്ള, 5.15 ന് പടിഞ്ഞാറേ കപ്പേളകളിൽ ലദീഞ്ഞ്, നൊവേന നടക്കും. 6.30ന് കൂട് തുറക്കൽ ശുശ്രൂഷ വൈകീട്ട് 8 മണിക്ക് പടിഞ്ഞാറേ കുരിശുപള്ളിയിൽ നിന്ന് മാതാവിന്റെ വള പ്രദക്ഷിണം ആരംഭിച്ച് രാത്രി 10.30 ന് പള്ളിയിൽ സമാപിക്കുന്നു. തുടർന്ന് ഫാൻസി വെടിക്കെട്ട്. 14ന് രാവിലെ 6.30 ന് വി.കുർബാന, ലദീഞ്ഞ്, നൊവേന, തുടർന്ന് ഉൗട്ട് നേർച്ചവെഞ്ചിരിപ്പ് വികാരി.ഫാ. ലാസർ താണിയ്ക്കൽ കാർമികത്വം വഹിക്കും.
10. മണിക്ക് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന മുഖ്യ കാർമികൻ ഫാ. ലിന്റോ കോനിക്കര കപ്പൂച്യൻ, സന്ദേശം: ഫാ. ഷിന്േറാ ഞർളേലി കപ്പൂച്യൻ, സഹകാർമികൻ: ഫാ.സണ്ണി ജോസ് പുത്തൻപുരയിൽ എസ്.ജെ. തുടർന്ന് തിരുനാൾ പ്രദക്ഷിണം, വൈകീട്ട് 7 മണിക്ക് സിനിമ പ്രദർശനം. പതിനഞ്ച് തിങ്കൾ രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന, സെമിത്തേരിയിൽ വലിയ ഒപ്പിസ്.
വെള്ളാറ്റത്തൂർ പള്ളിയിൽ തിരുനാൾ
01:01 AM Oct 07, 2018 | Deepika.com