വിദ്യാർഥികൾക്ക് കഞ്ചാവു വില്പന: യുവാവു പിടിയിൽ
01:01 AM Oct 07, 2018 | Deepika.com
വടക്കാഞ്ചേരി: സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ മുഹമ്മദ് ഷെറീഫ് ( ബ്രേക്ക് ഷാജി) നെ വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ സി.തങ്കരാജും പാർട്ടിയും അറസ്റ്റു ചെയ്തു. ചെറുതുരുത്തി സ്കൂൾ പരിസരത്തു നിന്നും കഞ്ചാവ് സഹിതമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ഹബീബ്, ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, രതീഷ്, ബിബിൻ, കിഷോർ, ജെറിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.