കണ്ടശാംങ്കടവ്: അന്തിക്കാട് ജനമൈത്രി പോലിസും, അംഗീകൃതസംഘടനകളും, സ്റ്റുഡൻസ് പോലിസ് കേഡറ്റുകളും സംയുക്തമായി മഹത്മഗാന്ധിയുടെ 150ാം ജന്മദിനഘോഷത്തിന്റെയും,വീരമ്യത്യുവരീച്ച സൈനികരുടെ സ്മരണാർത്ഥവും ഇന്നലെ രാവിലെ കണ്ടശാംകടവ് ഫെറോന പള്ളിമുറ്റത്ത് നിന്ന് അന്തിക്കാട് പോലിസ് സ്റ്റേഷൻ വരെ കൂട്ടയോട്ടം നടത്തി.
അന്തിക്കാട് പോലിസ് സ്റ്റേഷൻ എസ്എച്ച്ഒപികെ മനോജ് കുമാർ കൂട്ടയോട്ടം ഫ്ലാഗ്ഒഫ് ചെയ്തു.എസ്ഐ എസ്.ആർ.സനിഷ്, കണ്ടശാംകടവ് സെന്റ്.മേരീസ് ഫെറോന പള്ളി വികാരി ജയിംസ് വടക്കൂട്ട്, വാർഡ് മെന്പർ പി.ടി.ജോണ്സൻ, എസ്ഐ എസ്.ആർ.സനിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
അന്തിക്കാട് സ്റ്റേഷൻ പരിധിക്കുള്ളിലെ ഹൈസ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പൊലിസ് സ്റ്റേഷനിൽ ക്വിസ് മത്സരം സംഘടിപ്പിക്കും. ഇന്നു രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ അന്തിക്കാട് കെജിഎംഎൽപി സ്കൂളിൽ രക്തദാന ക്യാന്പ് നടത്തും.
കൂട്ടയോട്ടം നടത്തി
01:01 AM Oct 07, 2018 | Deepika.com