പുന്നംപറന്പ്: സിപിഎം നേതാവും, തെക്കുംകര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.മാധവന്റെ നിര്യാണത്തെ തുടർന്ന് അനുശോചന യോഗം ചേർന്നു.പുന്നംപറന്പ് സെന്ററിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ അധ്യക്ഷത വഹിച്ചു.
മന്ത്രി എ.സി.മൊയ്തീൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ, നേതാക്കളായ സേ വ്യാർ ചിറ്റിലപ്പിള്ളി, തോമസ് പുത്തൂർ, പി.എൻ.സുരേന്ദ്രൻ, ഇ.എൻ.ശശി, കെ.സുരേഷ്, വി.എം. മുരളീധരൻ, രാജീവൻ തടത്തിൽ, പി.ഭാഗ്യലക്ഷ്മിഅമ്മ, എം.പി.നാരായണൻകുട്ടി, കെ.നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അനുശോചിച്ചു
01:01 AM Oct 07, 2018 | Deepika.com