വലപ്പാട്: കളഞ്ഞുപോയ 33,000 രൂപയടക്കമുള്ളപഴ്സ് തിരിച്ചു നല്കി സത്യസന്ധതയുടെ തിളക്കമായി വിജയൻ.ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് സെന്ററിനടുത്ത് മുല്ലപ്പള്ളി വീട്ടിൽ അംബിക ട്രഷറിയിൽ നിന്ന് പിതാവിന്റെ പെൻഷൻ വാങ്ങിയ തുകയുൾപ്പടെയുള്ള തുകയുമായി പോകുന്പോൾ വലപ്പാട് ചന്തപ്പടിയിൽ വെച്ച് പാഴ്സ് കളഞ്ഞ് പോയിരുന്നു. വലപ്പാട് കുരിശുപള്ളി പ്ലാക്കൻ പറന്പിൽ വിജയന് റോഡിൽ നിന്ന് ഈ പാഴ്സ് കളഞ്ഞ് കിട്ടിയിരുന്നു.
വിജയൻ ഉടനെ പോലിസിൽ ഈ പാഴ്സ് ഏല്പിച്ചു. പിന്നിട് പോലിസ് സ്റ്റേഷനിൽ വെച്ച് എസ്.എച്ച്.ഒ.ടി.കെ.ഷൈജുവിന്റെ സാന്നിധ്യത്തിൽ വിജയൻ പേഴ്സ് ഉടമ അംബികക്ക് കൈമാറി.
സത്യസന്ധതയ്ക്കു വിജയത്തിളക്കം
12:59 AM Oct 07, 2018 | Deepika.com